കൊച്ചി: നവാഗതനായ അശോക് ആർ കലീത്ത കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായ ‘വേലുക്കാക്ക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. വേറിട്ട ഭാവങ്ങളുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നു.
നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ വിസ്മയപ്രകടനങ്ങൾ കാഴ്ചവെച്ച് ശ്രദ്ധ നേടിയ നടനാണ് ഇന്ദ്രൻസ്. വെയിൽ മരങ്ങൾ എന്ന ചിത്രത്തിലൂടെ രാജ്യാന്തര പുരസ്കാരങ്ങൾ സ്വന്തമാക്കി കരിയർ ഗ്രാഫ് പടുത്തുയർത്തിയ ഇന്ദ്രൻസ് പുത്തൻ ചിത്രമായ വേലുക്കാക്കയായി രംഗത്തെത്തുകയാണ്.
പിജെവി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗീസ് പുല്ലൂരുത്തിക്കരി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരകഥ സത്യൻ എംഎയും ഛായാഗ്രഹണം ഷാജി ജേക്കബും നിര്‍വ്വഹിക്കുന്നു. ടൈറ്റില്‍ കഥാപാത്രമായ വേലുകാക്കയെയാണ് ഇന്ദ്രന്‍സ് ചെയ്യുന്നത്. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ സംഗീതം പകരുന്നു എഡിറ്റര്‍-ഐജു എം എ. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-ചെന്താമരാക്ഷന്‍, പ്രൊഡക്‌ഷന്‍ ഡിസെെനര്‍-പ്രകാശ് തിരുവല്ല, കല-സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്-അഭിലാഷ്, വസ്താലങ്കാരം-ഉണ്ണി കൊട്ടേക്കാട്ട്, സ്ക്രിപ്റ്റ് സപ്പോര്‍ട്ട്-ദിലീപ് കുട്ടിച്ചിറ, സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

