കൊച്ചി: സ്വര്‍ണക്കടത്തിലെ എൻഫോഴ്സ്മെൻ്റ് കേസിൽ സന്ദീപ് നായരുടെ ജാമ്യാപേക്ഷ തള്ളി. എറണാകുളം പ്രിന്‍പ്പില്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 13 പ്രതികളുടെ ജാമ്യാപേക്ഷയില്‍ 15 -10 -2020 ഉച്ചക്ക് ശേഷം കോടതി വിധി പറയും.
സ്വര്‍ണക്കടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യാഴാഴ്ച തന്നെ എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദ്ദേശം നല്കി.
എന്‍.ഐ.എ രജിസറ്റര്‍ ചെയ്ത കേസില്‍ സ്വപ്ന, സരിത്ത് എന്നിവര്‍ നല്കിയ ജാമ്യാപേക്ഷ പിന്‍വലിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിൽ ജാമ്യം നൽകിയിരുന്നു

