റഷ്യ രണ്ടാമത്തെ കോവിഡ് വാക്സിൻ പുറത്തിറക്കുന്നു

റഷ്യ: കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിനും റഷ്യയിൽ അനുമതി . പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ ഇക്കാര്യം അറിയിച്ചു.n സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത് . സെപ്തംബർ മുതൽ വാക്സിൻ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയിരുന്നു. ഇതിന്റെ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിദേശരാജ്യങ്ങളുമായി കൊവിഡ് പ്രതിരോധത്തില്‍ സഹകരിക്കുമെന്നും പുടിൻ പറഞ്ഞു.

കൊവിഡ് – 19 ന് എതിരെയുള്ള രണ്ട് മരുന്നുകളുടെയും ഉത്പാദനം വര്‍ധിപ്പിക്കുമെന്നും പുടിന്‍ വ്യക്തമാക്കി. റഷ്യ ആദ്യം നിര്‍മിച്ച കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് -5 ഇതുവരെ പൊതുജനങ്ങളിൽ വിതരണം ചെയ്തു തുടങ്ങിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →