റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് കൊവിഡ്

October 15, 2020 - 9:32 am

ന്യൂ ഡെൽഹി: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ട്വീറ്റില്‍ പറയുന്നു.

അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും മകനും മുന്‍ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു.

അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ്. കൊവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഗുഡ്ഗാവിലുള്ള മെഡന്റ ആശുപത്രിയിലേക്ക് വിദഗ്ദ നിര്‍ദ്ദേശപ്രകാരം മാറ്റിയിരിക്കുന്നു. വിവരങ്ങള്‍ ഡോക്ടര്‍മാര്‍ കൃത്യമായി അറിയിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ് ‘ എന്നായിരുന്നു അഖിലേഷിന്റെ ട്വീറ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *