മുംബൈ: ചാനൽ റേറ്റിംഗ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ചില ചാനലുകൾക്കെതിരായ നിലപാട് കടുപ്പിച്ച് ‘പാർലെ ‘യും.
വിദ്വേഷം വളർത്തുന്ന ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം ചെയ്യുന്ന ചാനലുകളെയും റേറ്റിംഗ് തട്ടിപ്പിൽ ഉൾപ്പെട്ട ചാനലുകളെയും ബഹിഷ്കരിക്കുമെന്ന് ‘പാർലെ ജി’ ബിസ്ക്കറ്റിൻ്റെ നിർമാതാക്കളായ പാർലെ വ്യക്തമാക്കി. നേരത്തേ ബജാജും മൂന്ന് ചാനലുകളെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.
റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരെ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് കേസെടുത്തിരുന്നു.

