ന്യൂഡൽഹി: ശരത് യാദവിന്റെ മകൾ സുഭാഷിണി യാദവ് എൽജെഡി വിട്ട് കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 51 സീറ്റിലും എൽ ജെ ഡി തനിയെ മത്സരിക്കാൻ ഇരിക്കവെയാണ് 14- 10- 2020 ബുധനാഴ്ച ന്യൂഡൽഹി എ ഐ സി സി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ സുഭാഷിണി യാദവ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.
ബീഹാറിലെ 51 നിയമസഭാ സീറ്റുകളിൽ ഒരു സഖ്യവുമായി ചേരാതെ തനിയെ മത്സരിക്കാനാണ് ലോക്താന്ത്രിക് ജനതാദളിന് അധ്യക്ഷൻ ശരത് പവാർ നിർദ്ദേശിച്ചത് എന്ന് ജനറൽ സെക്രട്ടറി അരുൺ ശ്രീവാസ്തവ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് രണ്ടുദിവസത്തിനുശേഷമാണ് സുഭാഷിണി യാദവിനെ ചുവടുമാറ്റം. എൽ ജെ ഡി യ്ക്ക് ബീഹാറിൽ സാധ്യതയില്ല. തനിയെ മത്സരിക്കും എന്നത് പ്രചരണം മാത്രമാണ് എന്ന് സുഭാഷിണി യാദവ് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് ഉൾപ്പെട്ട മഹാസഖ്യത്തിന് ആണ് മുന്നേറ്റം ഉണ്ടാവുക എന്നും സൂചിപ്പിച്ചു. അച്ഛൻറെ അറിവോടെയാണ് കോൺഗ്രസിൽ ചേർന്നത് എന്നും പറഞ്ഞു. എന്നാൽ ഈ സംഭവത്തിൽ ശരത് യാദവ് പ്രതികരിച്ചിട്ടില്ല. സുഭാഷിണി യാദവ് ബിഹാരി ഗഞ്ച് സീറ്റിൽനിന്ന് മത്സരിക്കുമെന്നാണ് സൂചന.