റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ് നാട്ടില്‍ വീണ്ടും ദളിത് വിവേചനം

October 14, 2020 - 9:13 am

ചെന്നൈ: ദളിത് കര്‍ഷകനെ മൂന്നാക്ക ജാതിക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കാലില്‍ വീണ് മാപ്പുപറയിച്ചു. കര്‍ഷകന്‍റെ ആടുകള്‍ മുന്നാക്ക ജാതിക്കാരുടെ പറമ്പില്‍ കയറിയതിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

തൂത്തുക്കുടി കായത്താര്‍ ഒലൈക്കുളം ഗ്രാമത്തിലെ തേവര്‍ സമുദായാംഗങ്ങള്‍ കൂട്ടമായെത്തി പോള്‍രാജിനെ മാറിമാറി അടിച്ചു. തേവര്‍ സമുദായാംഗങ്ങള്‍ തന്നെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.പോള്‍ രാജിന്‍റെ ആടുകള്‍ കൂട്ടം തെറ്റി മുന്നാക്ക ജാതിക്കാരന്‍റെ പറമ്പില്‍ കയറിയതിനായിരുന്നു മര്‍ദ്ദനം. മുന്നാക്കജാതിക്കാരന്‍റെ വീട്ടില്‍ കയറിയാല്‍ ഇതാകും അനുഭവം എന്ന് പറഞ്ഞാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ പോലീസ് ഏഴുപേരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം െേകടുത്തു.

ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് കടലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ദളിത് സ്ത്രീ ആയതിനാല്‍ മുന്നാക്ക ജാതിക്കാരായ മറ്റംഗങ്ങള്‍ കസേരയെടുത്തുമാറ്റിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *