ലക്നൗ: ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സിബിഐ തെളിവെടുത്തു. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ബുല്‍ഗാധി ഗ്രാമത്തിലെത്തി പോലീസുകാരെ ചോദ്യം ചെയ്തു. യുവതി ആക്രമണത്തിന് ഇരയായ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ മാസം 30 നാണ് യുവതി കൊല്ലപ്പെട്ടത്. അര്‍ധരാത്രി മൃതദേഹം സംസ്‌കരിച്ച വിഷയത്തില്‍ യുപി പോലീസിനെതിരെ ഹൈക്കോടതി ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.
സെപ്തബര്‍ 14 നാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. 29ന് ദില്ലിയിലെ ആശുപത്രിയില്‍ മരിച്ചു. അന്ന രാത്രി തന്നെ പോലീസ് മൃതദേഹം സംസ്‌കരിച്ചു. ഹത്രാസ് സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിനാണ് അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. മരിച്ച വ്യക്തിയുടെയും കുടുംബത്തിന്റെയും മൗലിക അവകാശം ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു

