റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൊറട്ടോറിയം കാലത്തെ പലിശ ഇളവ് നൽകുന്നത് നടപ്പിലാക്കാൻ ഇനിയും ഒരു മാസം കൂടി അനുവദിക്കാൻ സാധ്യമല്ലെന്ന് സുപ്രീം കോടതി

October 14, 2020 - 9:27 pm

ന്യൂഡൽഹി: മൊറട്ടോറിയം കാലത്തെ പിഴപ്പലിശ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ, രണ്ടുകോടി രൂപ വരെയുള്ള വായ്പകൾക്ക് പലിശ ഇളവ് നൽകുന്നത് നടപ്പിലാക്കാൻ ഒരുമാസം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സാധാരണക്കാരന്റെ ദീപാവലി കേന്ദ്രത്തിന്റെ കയ്യിലാണെന്നും വിഷയം പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

സര്‍ക്കാര്‍ ഇതിനകം തന്നെ ഒരു തീരുമാനത്തിലെത്തിയിരിക്കെ, അത് നടപ്പാക്കാന്‍ എന്തുകൊണ്ടാണ് ഇത്രയധികം കാലതാമസം എടുക്കുന്നതെന്ന് കോടതി ആരാഞ്ഞു. സാധാരണക്കാര്‍ ആശങ്കാകുലരാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള മാര്‍ഗം കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ര​ണ്ട് കോ​ടി രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ളു​ടെ പി​ഴ​പ്പ​ലി​ശ ഇ​ള​വ് ന​ട​പ്പാ​ക്കാ​ന്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് കോ​ട​തി പു​തി​യ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചു. തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ന്‍ ഒരു മാ​സം സ‍​മ​യ​മാ​ണ് കേ​ന്ദ്രം ചോ​ദി​ച്ച​ത്. എ​ന്നാ​ല്‍‌ ഒ​രു മാ​സം സ​മ​യം ന​ല്‍​കാ​നാ​വി​ല്ലെ​ന്നും ന​വം​ബ​ര്‍ ര​ണ്ടി​നു​ള്ളി​ല്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. സാധാ​ര​ണ​ക്കാ​ര​ന്‍റെ അ​വ​സ്ഥ സ​ര്‍​ക്കാ​ര്‍ കാ​ണ​ണം. തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ന്‍ വൈ​കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ താ​ല്‍​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

രണ്ടു കോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ ആറ് മാസം മൊറട്ടോറിയം കാലയളവിലെ പലിശയാണ് എഴുതി തള്ളുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി നേരത്തെ പലിശ എഴുതിത്തള്ളാന്‍ കേന്ദ്രം തയാറായിരുന്നില്ല. ചെറുകിട, ഇടത്തരം സംരംഭകര്‍, വിദ്യാഭ്യാസം, പാര്‍പ്പിടം, ഓട്ടോ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക എന്നിവയ്ക്ക് എടുക്കുന്ന വായ്പകള്‍ക്ക് പലിശ ഇളവ് ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *