അർബുദകാരികളുടെ സാന്നിധ്യം, പ്രമേഹ മരുന്ന് പിൻവലിച്ചു. പിൻവലിക്കപ്പെട്ടത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ‘മെറ്റ് ഫോർമിൻ’

വാഷിംഗ്ടൺ: ക്യാൻസറിനു കാരണമാകുന്ന ഘടകങ്ങൾ അനുവദനീയമായ അളവിൽക്കൂടുതൽ കണ്ടെത്തിയതിനെത്തുടർന്ന് വ്യാപകമായി ഉപയോഗിക്കുന്ന പ്രമേഹ മരുന്ന് നിർമാതാക്കൾ തിരിച്ചുവിളിച്ചു. മെറ്റ് ഫോർമിൻ ഗുളികകളാണ് തിരിച്ചു വിളിക്കപ്പെട്ടത്.

ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാർക്‌സാൻസ് ഫാർമ ലിമിറ്റഡ് ആണ് മെറ്റ് ഫോർമിൻ ഹൈഡ്രോക്ലോറൈഡ് എക്സ്റ്റെൻഡഡ്-റിലീസ് ടാബ്‌ലെറ്റുകൾ തിരിച്ചുവിളിച്ചത്. ടാബ്ലറ്റിലെ അർബുദകാരിയായ രാസവസ്തുവിൻ്റെ പ്രതിദിനം സ്വീകാര്യമായ അളവ് പ്രതിദിന ഉപഭോഗപരിധിയായ 96 നാനോഗ്രാമിനേക്കാൾ കൂടുതലാണ് എന്നാണ് നിർമാതാക്കൾ തന്നെ സ്ഥിരീകരിച്ചിരിക്കുന്നത്.

ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കാനാണ് മെറ്റ്ഫോർമിൻ ഗുളികകൾ ഉപയോഗിച്ചു വന്നത്. 500 മില്ലിഗ്രാമിനും 750 മില്ലിഗ്രാമിനും ഇടയിലുള്ള മെറ്റ്ഫോർമിൻ ടാബ്‌ലെറ്റുകൾക്ക് തിരിച്ചുവിളിക്കൽ ബാധകമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →