മുപ്പത്തിനാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങി

കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ കുനാറിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പിലെ മുപ്പത്തിനാല് തീവ്രവാദികൾ അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് കീഴടങ്ങി.

“മുപ്പത്തിനാല് ഐസിസ് അംഗങ്ങളും മറ്റ് ആറ് കലാപകാരികളും കുനാർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് കീഴടങ്ങിയിട്ടുണ്ട്. ആയുധം വച്ച് കീഴടങ്ങിയ തീവ്രവാദികൾ മുൻകാലത്ത് ചെയ്ത കുറ്റകൃത്യങ്ങളിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്” കുനാർ ഗവർണർ മുഹമ്മദ് ഇക്ബാൽ സയീദ് പറഞ്ഞു.
കീഴടങ്ങിയവരിൽ ഐ.എസ് ഗ്രൂപ്പിലെ നാല് പ്രധാന കമാൻഡർമാരുമുണ്ട് എന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →