യുവതിയെ കൂട്ടബലാല്‍ംഗം ചെയ്തു, മകനൊപ്പം നദിയില്‍ തളളി

പാട്‌ന: യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം കൂടെയുണ്ടായിരുന്ന 5 വയസുകാരന്‍ മകനൊപ്പം നദിയില്‍ തളളി. മകന്‍ മരിച്ചു. യുവതിയെ നാട്ടുകാര്‍ രക്ഷപെടുത്തി. ബീഹാറിലെ ബക്‌സര്‍ ജില്ലയിലെ ഓജാ ബാരോണ്‍ എന്ന ഗ്രമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

യുവതിയും കുട്ടിയും ബാങ്കിലേക്ക് പോകുന്നതിനിടയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം മകനൊപ്പം ഒരുമിച്ച് കെട്ടി ഇരുവരേയും നദിയിലെറിയുകയായിരുന്നു. നിലവിളികേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപെടുത്തിയത്. എന്നാല്‍ 5 വയസുകാരന്‍ മരിച്ചു.

ബക്‌സറിലെ കൂട്ടബലാല്‍ സംഗവും കൊലപാതകവും വലിയ വിവാദമായിരിക്കുകയാണ് സംഭവത്തില്‍ നിധീഷ്‌കുമാര്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലായെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →