കൊച്ചി: യൂത്തിനും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് നിവിൻ പോളി. ഞായറാഴ്ച 11/10/2020 താരത്തിന് 36ാം പിറന്നാളാണ് , സുഹത്തുക്കളും ആരാധകരും ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ തുടങ്ങിയ താരങ്ങളെല്ലാം നിവിന് നേർന്നിട്ടുണ്ട്.
നിവിന് പിറന്നാൾ ആശംസയുമായി പടവെട്ട് ടീം. പിറന്നാൾ സ്പെഷ്യലായി ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.
പടവെട്ടിന്റെ ഈ അണിയറ കാഴ്ചകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീഡിയോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിവിൻ പോളിക്കൊപ്പം നടൻ സണ്ണി വെയ്നേയും സുധീഷിനേയും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. പടവെട്ടിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പിറന്നാൾ ആശംസയ്ക്കൊപ്പം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിവിൻ പോളിക്കൊപ്പം മഞ്ജുവാര്യരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരം അദിതി ബാലനാണ് നായിക.
ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഈ ചിത്രത്തിനായി നിവിന്‍ ശരീരഭാരം കൂട്ടിയിരുന്നു. താരത്തിന്റെ ലുക്ക് നേരത്തെ പുറത്ത് വന്നിരുന്നു. വളരെ മികച്ച പ്രേക്ഷാഭിപ്രായമായിരുന്നു ലഭിച്ചത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.
സംവിധായകന്‍ നിവിൻ പോളിയോട് ശരീരഭാരം കൂട്ടാന്‍ ആവശ്യപ്പെട്ടു. ലോക്ഡൗണ്‍ കാരണം പത്തു കിലോ തൂക്കം കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചെന്നും നിവിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. ജൂലൈയില്‍ ഷൂട്ടിംഗ് ആരംഭിക്കാനിരുന്നെങ്കിലും കൊവിഡ് സ്ഥിതിഗതികള്‍ ശാന്തമാകുന്നതോടെ ആകും ഇനി ഷൂട്ടിംഗ് ആരംഭിക്കുക.
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ചാണ് നിവിന്‍ സിനിമയിലെത്തിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലെത്തിയ നിവിൻ പിന്നീട് തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു. അഭിനയിച്ച മിക്ക സിനിമകളും ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു.നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു പ്രേമം. ഈ ചിത്രം താരത്തിന് കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. ഇന്നും ജോർജ്ജും മേരിയും മലരും സെലിനും ആലുവയുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.

