ടോക്കിയോ: ഇന്ത്യാ ചൈനാ അതിർത്തിയിലെ നിയന്ത്രണരേഖയ്ക്ക് സമീപം ചൈന അറുപതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ടോക്കിയോയിൽ ക്വാഡ് രാജ്യങ്ങളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ എന്നീ നാല് പ്രമുഖ ജനാധിപത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ഈ രാജ്യങ്ങളുടെ പ്രതിനിധികള്‍ തമ്മില്‍ ടോക്കിയോയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തിയ പോംപിയോ ദ ഗൈ ബെന്‍സണ്‍ ഷോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പസഫിക് രാജ്യങ്ങള്‍ക്ക് ചൈന എത്രമാത്രം ഭീഷണിയാണെന്നതിന് തെളിവാണ് ഹിമാലയന്‍ മേഖലയിലെ ചൈനയുടെ പ്രകോപണമെന്ന് പോംപിയോ പറഞ്ഞു.

