സുശാന്തിൻ്റെയും ദിശയുടെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ? സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി മാറ്റിവെച്ചു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ് പുതിന്റെ മുന്‍ മാനേജര്‍ ദിശ സാലിയന്റെ മരണം സിബിഐ അന്വേഷണത്തിന് വിടണമെന്ന ഹര്‍ജി സുപ്രിംകോടതി ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

സുശാന്തിന്റെയും ദിശയുടെയും മരണം തമ്മില്‍ ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം

കേസിൽ ഹര്‍ജിക്കാരിയും പൊതുപ്രവര്‍ത്തകയുമായ പുനീത് കൗര്‍ ധാന്‍ഡെയുടെ അഭിഭാഷകന്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. കേസ് പരിഗണിക്കേണ്ടത് ബോംബെ ഹൈക്കോടതിയാണെന്ന് കഴിഞ്ഞ തവണ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

2020 ജൂണ്‍ എട്ടിനാണ് മുംബൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് വീണ് ദിശ സാലിയന്‍ മരിച്ചത്. ജൂണ്‍ പതിനാലിന് തന്നെ സുശാന്തിനെ ഫ്‌ളാറ്റിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇതോടെയാണ് മരണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നാരോപിച്ച് സ്ത്രശാന്തിൻ്റെ കുടുംബം ഹർജി നൽകിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →