യുവാവിന്‍റെ തിരോധാനത്തിന് പിന്നില്‍ സ്വര്‍ണ്ണകടത്ത് സംഘമെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ ഒരുവര്‍ഷം മുമ്പ് നടന്ന യുവാവിന്‍റെ തിരോധാനത്തിന് പിന്നില്‍ കൊടുവളളിയിലെ സ്വര്‍ണ്ണക്കടത്ത് ഇടപാടുകാരെന്ന് പോലീസ്. യുവാവിന് സ്വര്‍ണ്ണകടത്തുമായി ബന്ധമുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ബാലൂശേരി പൂനൂര്‍ സ്വദേശിയായ ഹാഷിദിനെ 2019 ആഗസ്റ്റ് 22 നാണ് കാണാതായത്. രാത്രിയില്‍ ബൈക്കിലെത്തിയ അപരിചിതരോടൊപ്പം വീട്ടില്‍ നിന്ന് പോയ ഹാഷിദ് പിന്നീട് തിരിച്ചുവന്നില്ല. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാവ് ബാലുശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് നടത്തിയ അനേഷണത്തിലാണ് കൊടുവളളിയിലെ സ്വര്‍ണ്ണകടത്തിനെപ്പറ്റി സൂചന ലഭിച്ചത്. പൂനൂര്‍ സ്വദേശികളായ രണ്ടുപേര്‍ ഷാഹിദിനെ സ്വര്‍ണ്ണ കടത്തിന് ഉപയോഗിച്ചിരുന്നതായും, എന്നാല്‍ ഷാഹിദ് കൊണ്ടുവന്ന സ്വര്‍ണ്ണം യാത്രക്കിടെ നഷ്ടപ്പെട്ടതായും സൂചനയുണ്ട്.

ഇതിനെ തുടര്‍ന്നുണ്ടായ പകയാേണാ ഹാഷിദിന്‍റെ തിരോധാനത്തിന് പിന്നിലെന്ന് പോലീസിന് സംശയമുണ്ട്. ഷാഹിദിന്‍റെ പാസ്‌പ്പോര്‍ട്ട് വീട്ടിലുണ്ട്. അതിനാല്‍തന്നെ രാജ്യം വിട്ടുപോയിട്ടില്ലെന്നാണ് അന്വേഷണ സംഘം കരുതുന്നത്. സ്വര്‍ണ്ണകടത്ത് സംഘം വക വരുത്തിയിട്ടുണ്ടോയെന്ന സംശയവും ഇവര്‍ക്കുണ്ട്. കൊടുവളളി പൂനൂര്‍ സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →