2017 മുതല്‍ മുഖ്യമന്ത്രിയെ അറിയാം. ആദ്യകൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച്. സ്വപ്ന സുരേഷിന്റെ മൊഴി

കൊച്ചി: മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് യുഎഇ കോൺസുലേറ്റ് ജനറലിന്റെ സാന്നിധ്യത്തിലാണ് ആദ്യമായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിൽ വ്യക്തമാക്കി. 2017 ആയിരുന്നു ആദ്യ കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച തികച്ചും ഔദ്യോഗികമായിരുന്നില്ല.

യുഎഇ കോൺസുലേറ്റും സർക്കാരും തമ്മിലുള്ള കാര്യങ്ങൾ നോക്കുന്നത് ശിവശങ്കർ ആയിരിക്കും എന്ന് പറഞ്ഞ് ശിവശങ്കരനെ പരിചയപ്പെടുത്തി. അന്നു മുതൽ എല്ലാ കാര്യങ്ങളും ശിവശങ്കർ വഴിയാണ് അറിഞ്ഞിരുന്നത്. അതിനുശേഷം നടന്ന സ്ഥിരമായ വിളികളിലൂടെയാണ് അവർ തമ്മിലുള്ള ബന്ധം വളർന്നത്.

കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി ആയത് മുതൽ മുഖ്യമന്ത്രിക്ക് തന്നെ അറിയാമായിരുന്നു. സ്പെയ്സ് പാർക്കിൽ ഒഴിവുണ്ട് എന്നകാര്യം ശിവശങ്കർ വഴി അറിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു നിയമനം. സ്വപ്നസുരേഷ് എൻഫോഴ്സ്മെൻറ് നൽകിയ മൊഴിയിലെ വിവരങ്ങളാണ് ഇത്.

എന്നാൽ സ്പേസ് പാർക്കിലെ നിയമനത്തെ കുറിച്ച് വിവാദമുണ്ടായതിനുശേഷം മാത്രമേ താൻ അറിഞ്ഞിട്ടുള്ളൂ എന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് 10-10-2020,ശനിയാഴ്ച പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →