റാഞ്ചി: ഭീമാ കൊറെഗാവ് കേസിൽ 83 കാരനായ കത്തോലിക്കാ പുരോഹിതനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു .മനുഷ്യാവകാശ പ്രവര്ത്തകൻ കൂടിയായ ജാർഖണ്ഡിലെ സ്റ്റാന്‍ സ്വാമിയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.
മുന്‍പ് ഇദ്ദേഹത്തെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഉദ്യോഗസ്ഥർ തന്നോട് ചോദിച്ചതെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ സ്റ്റാൻ സ്വാമി വെളിപ്പെടുത്തിയിരുന്നു.
ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ലും 2019 ലും ഇദ്ദേഹത്തിന്റെ വീട് എന്‍.ഐ.എ റെയ്ഡ് ചെയ്തിരുന്നു.
ജാര്‍ഖണ്ഡില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളിലെ സാന്നിധ്യമായിരുന്നു സ്റ്റാൻ സ്വാമി .
ഭീമ കൊറേഗാവ് കേസിൽ പേരില്‍ നേരത്തെ തന്നെ ഇന്ത്യയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്ചോര്‍, ജ്യോതി ജഗ്തപ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തിരുന്നു.

