ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ഇരു കൂട്ടര്‍ക്കും ഇന്നത്തെ മൽസരം നിർണായകമാണ്. ഇരുവർക്കും ജയം അനിവാര്യവുമാണ്. വ്യാഴാഴ്ച (8/10/20) ദുബായിലാണ് മത്സരം. വലിയ മൈതാനമായതിനാല്‍ ബാറ്റിങ് നിരയുടെ കരുത്ത് ശരിക്കും പരീക്ഷിക്കപ്പെടും. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണ് പഞ്ചാബ്. ഹൈദരാബാദ് ആറാം സ്ഥാനത്തും. പഞ്ചാബിന് അഞ്ച് മത്സരത്തില്‍ നിന്ന് ഒരു ജയം മാത്രമാണ് നേടാനായത്. പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമായിരിക്കെ ഇന്നത്തെ പോരാട്ടം ആവേശകരമായിരിക്കുമെന്നുറപ്പ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.