കണ്ണൂർ : കണ്ണൂർ ജില്ലയിൽ 07-10-2020 ബുധനാഴ്ച 602 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 547 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 16 പേർ ആരോഗ്യ പ്രവർത്തകരാണ്. 7 പേർ വിദേശത്ത് നിന്നും 32 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 1188 രോഗമുക്തി നേടി. കണ്ണൂർ കോർപ്പറേഷൻ 36 പയ്യന്നൂർ 38 മട്ടന്നൂർ 24 തളിപ്പറമ്പ് 21 തലശ്ശേരി 16 ആന്തൂർ 10 ഇരിട്ടി 17 കൂത്തുപറമ്പ് 7 പാനൂർ 10. ധർമ്മടം 16 ഏഴോം 16 ചെറുതാഴം 11 ഇരിക്കൂർ 17 കോളയാട് 14 കൊട്ടിയൂർ 12 കുഞ്ഞിമംഗലം 15 കുറുമാത്തൂർ 12 മാലൂർ 13 പെരിങ്ങോം-വയക്കര 25 എന്നിവിടങ്ങളിലാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് ബുധനാഴ്ച 10,606 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാസർകോട് 432, കണ്ണൂർ 602, വയനാട് 138, കോഴിക്കോട് 1576, മലപ്പുറം 1350, പാലക്കാട് 650, തൃശ്ശൂർ 948, എറണാകുളം 1201, ഇടുക്കി 120, കോട്ടയം 490, ആലപ്പുഴ 672, പത്തനംതിട്ട 393, കൊല്ലം 852, തിരുവനന്തപുരം 1182 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്



