മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നു കേസില്‍ റിയ ചക്രവര്‍ത്തിയുടെയും സഹോദരന്‍ ഷൊവിക്കിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി 20-10-2020 വരെ നീട്ടി. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് വിധി. മുംബൈ പോലീസ് അന്വേഷിച്ചിരുന്ന കേസ് ഇപ്പോള്‍ സിബിഐയാണ് അന്വേഷിക്കുന്നത്.
സുശാന്തിന് ലഹരിമരുന്ന് നൽകിയെന്ന കേസിലാണ് റിയ അറസ്റ്റിലായത്. സിന്‍ഡിക്കേറ്റിലെ സജീവ അംഗമാണ് റിയ എന്നാണ് എന്‍സിബി വെളിപ്പെടുത്തിയത്.
റിയയും ഷൊവിക്കും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും എന്നാല്‍ സുശാന്തിന് മയക്കുമരുന്ന് ലഭ്യമാക്കി കൊടുക്കുകയായിരുന്നുവെന്നും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നേരത്തേ അറിയിച്ചിരുന്നു.
മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ 14-6-2020 നാണ് സുശാന്തിനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. റിയയ്ക്ക് മരണത്തിൽ പങ്കുണ്ടെന്നാണ് കുടുംബത്തിൻ്റെ ആരോപണം.

