ഇഡിയുടെ ചോദ്യം ചെയ്യലിന് ബിനീഷ് കൊടിയേരി ബംഗളൂരുവിലെത്തി

ബംഗളൂരു: ലഹരി മരുന്ന്​ കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​​ടറേറ്റി​ൻ്റെ ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ ബിനീഷ് കോടിയേരി ബെംഗളൂരുവിലെത്തി.
ബംഗളൂരു ശാന്തിനഗറിലെ ഇ.ഡി ഓഫീസില്‍ 6-10 -2020 ന് രാവിലെ 11ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്​ ബിനീഷിന് നോട്ടീസ്​ നല്‍കിയിരിക്കുന്നത്​ കേസിൽ മുമ്പ് ഇ.ഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന്​ കേസിൽ പ്രതിയായ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ ബിനീഷ് പണം നൽകിയെന്ന് അനൂപ് മൊഴി നൽകിയിരുന്നു. ഈ സാമ്പത്തിക ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.
സഹോദരന്‍ ബിനോയ്​ കോടിയേരിയ്ക്കും സു​ഹൃത്തു​ക്കൾക്കും ഒപ്പമാണ് ബിനീഷ്​ ബംഗളൂരുവിലെത്തിയിരിക്കുന്നത്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →