ബീജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മാവോയിസ്റ്റ് സേനയുടെ ഡിവിഷന്‍ കമാന്‍ഡറെ സംഘാംഗങ്ങള്‍ തന്നെ കൊലപ്പെടുത്തി. ഗംഗലൂര്‍ ഏരിയ കമ്മിറ്റി ചുമതലയുള്ള ഡിവിഷണല്‍ കമ്മിറ്റി അംഗം മോഡിയം വിജയ് (34) ആണ് കൊലപ്പെടുത്തിയതെന്ന് പോലിസ് അറിയിച്ചു.
പോലീസിനായി ചാരപ്പണി നടത്തിയെന്ന് സംശയിക്കുന്ന വിജയുമായി സംഘാംഗങ്ങള്‍ വഴക്കുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി കമാന്‍ഡറുടെ നിര്‍ദേശ പ്രകാരം കിരണ്ടൂളിനും ഗംഗലൂരിനും ഇടയിലുള്ള വനപ്രദേശത്ത് വച്ച് ഇയാളെ കൊല്ലുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. മോഡിയം വിജയ്‌ക്കെതിരേ വിവിധ കേസുകളിലായി പോലിസ് 18 ലധികം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എട്ട് ലക്ഷം രൂപ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട കുറ്റവാളിയുമാണ് ഇയാള്‍.

