വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: കൊറിയര്‍ വഴി വസ്ത്രങ്ങള്‍ക്കൊപ്പം മൂന്നരകിലോ കഞ്ചാവ് ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച യുവാവിനെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് വാഗമണ്‍ പുതുവിളാകത്ത് വീട്ടില്‍ അജീഷ് ശശിധരന്‍ (25) ആണ് അറസ്റ്റിലായത്.

റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. .സ്‌കാനിംഗില്‍ കണ്ടെത്താന്‍ കഴിയാത്ത വിധം ചെറിയ പൊതികളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →