സ്പുടിനിക് വാക്‌സിന്റെ മൂന്നാം ഘട്ട ട്രയലിന് അനുമതി തേടി ഡോക്ടര്‍ റെഡ്ഡീസ് ലാബ്

ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ച സ്പുടനിക് വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിന് അനുമതി തേടി ഡോക്ടര്‍ റെഡ്ഡിസ് ലാബ്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്റെ പരീക്ഷണം ആരംഭിക്കുമെന്നാണ് വിവരം.

100 മില്യണ്‍ ഡോസ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനാണ് റഷ്യയുമായി റെഡ്ഡീസ് ലാബ് ധാരണയിലെത്തിയിരിക്കുന്നത്. പ്രത്യക്ഷ വിദേശ നിക്ഷേപ പദ്ധതിയിലൂടെയാണ് ധാരണ. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ലാബിന്റെ അപേക്ഷ സാങ്കേതികമായി പരിശോധിക്കും. അതിന് ശേഷമെ അന്തിമ തീരുമാനമെടുക്കുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →