ബുര്‍ജ് ഖലീഫാ യുടെ നിര്‍മ്മാണ കമ്പനിയായ അറബ്‌ടേക് ഹോള്‍ഡിംഗ് അതിന്‍റെ പ്ര വര്‍ത്തനം അവസാനിപ്പിക്കുന്നു.

ദുബായി: ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാണ സ്ഥാപനമായ അറബ് ഹോള്‍ഡിംഗ് പിജെഎസ്സി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. യുഎഇ ആസ്ഥാനമായ നിര്‍മ്മാണ കമ്പനി പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ടു ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. കമ്പനി കടക്കെണിയില്‍ പെട്ടിരിക്കുന്നതായും പറയപ്പെടുന്നു. നിരവധി മാര്‍ഗ്ഗങ്ങള്‍ പരിഗണിച്ച ശേഷമാണ് പിരിച്ചുവിടാന്‍ തീരുമാനമെടുത്തതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തീക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനും അറബ് ടെക് ഹോള്‍ഡിംഗിന്റെ ഓഹരിയുടമകള്‍ വോട്ടുചെയ്‌തെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

പദ്ധതി കാലതാമസവും ലാഭ വിഹിതത്തിലെ കുറവും മൂൂലം നിര്‍മ്മാണ കമ്പനികള്‍ കുറച്ചുവര്‍ഷങ്ങളായി പ്രയാസത്തിലായിരുന്നു. അറബ് ടെക്കിന്റെ നീക്കം യുഎഇയിലെ നിരവധി വിതരണക്കാരെയും സബ് കരാറുകാരെയും ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →