പാരിസ്: സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെ ലോകത്തിലെ ഏത് ഉയരമുള്ള കെട്ടിടത്തിലും അനായാസം കയറുന്ന ഫ്രാന്‍സിലെ സ്‌പൈഡര്‍മാന്‍ അലെന്‍ റോബര്‍ട്ട് പോലീസിന്റെ പിടിയിലായി. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള സ്‌കൈപകര്‍ ടവറില്‍ വലിഞ്ഞു കയറിയതിനാണ് റോബള്‍ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ അരമണിക്കൂറിനുള്ളില്‍ 154 മീറ്റര്‍ (500 അടി), 42 നില കെട്ടിടത്തിന്റെ മുകളില്‍ എത്തിയ റോബര്‍ട്ട് അലൈനെ മുകളില്‍ എത്തിയതിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അനുവാദമോ വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ കെട്ടിടത്തിനു മുകളില്‍ കയറിയതിനാണ് അറസ്റ്റ്.
1994 മുതല്‍ ലോകമെമ്പാടും ഉയരമേറിയ കെട്ടിടങ്ങള്‍ക്കു മുകളില്‍ സുരക്ഷാ ഉപകരണങ്ങളും മറ്റുമില്ലാതെ വലിഞ്ഞു കയറി ഞെട്ടിക്കുന്ന ആളാണ് 57 കാരനായ റോബര്‍ട്ട്. മുന്‍പും സമാനമായ സാഹചര്യത്തില്‍ റോബര്‍ട്ടിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളായ ദുബായിലെ ബുര്‍ജ് ഖലീഫയിലും, ലോകവ്യാപാര കേന്ദ്രത്തിലും, പാരീസിലെ ഈഫല്‍ ടവറിലുമൊക്കെ ഫ്രീ ക്ലൈബിഗ് നടത്തിയിട്ടുണ്ട്.

