ആണവ വാഹക ക്രൂയിസ് മിസൈല്‍ നിര്‍ഭയ് ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിപ്പിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: 1,000 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാവുന്ന ഭൂതല ആണവ വാഹക ക്രൂയിസ് മിസൈലായ നിര്‍ഭയ് ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിപ്പിക്കാന്‍ ഇന്ത്യ. എല്ലാ കാലാവസ്ഥയിലും തൊടുക്കാവുന്ന മിസൈലാണിത്. ടിബറ്റ് വരെയുള്ള ലക്ഷ്യസ്ഥാനത്ത് എത്താന്‍ നിര്‍ഭയ് ക്രൂസ് മിസൈലിന് സാധിക്കുന്നതിനാല്‍ ഇതിന്റെ പരിധി ചൈനയ്ക്ക് ഭീഷണിയാണ്. ഭൗമോപരിതലത്തില്‍ നിന്ന് നൂറു മീറ്റര്‍ മുതല്‍ നാലു കിലോമീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനുള്ള ശേഷിയുണ്ട് ഇതിന്

300 കിലോഗ്രാം ഭാരമുള്ള പോര്‍മുന 1000 കിലോമീറ്റര്‍ ദൂരത്തിലെത്തിക്കാന്‍ ശേഷിയുള്ള മിസൈലാണിത്. നിരവധി പ്ലാറ്റ്‌ഫോമുകളില്‍ നിന്നു ഉപയോഗിക്കാന്‍ കഴിയുന്ന നിര്‍ഭയ് ഏതു കാലാവസ്ഥയിലും പ്രയോഗിക്കാം.ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയാണ് നിര്‍ഭയ് മിസൈല്‍ വികസിപ്പിച്ചത്. ഏഴു വര്‍ഷത്തിന്റെ ശ്രമഫലമായാണ് മിസൈല്‍ നിര്‍മിച്ചത്. ഇതിന്റെ ആദ്യ വിന്യാസമാണ് ഇപ്പോള്‍ നടത്തിയത്. കൂടുതല്‍ വിന്യാസങ്ങള്‍ തുടര്‍ന്ന് നടത്തും.ടിബറ്റിലും സിന്‍ജിയാങ്ങിലും കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുത്തു വിടാവുന്ന മിസൈലുകളാണ് ചൈന വിന്യസിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് ഇന്ത്യ നിര്‍ഭയ് മിസൈലുകളെ ഒരുക്കിയിരിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമാണ് ഈ മിസൈലുകള്‍ പ്രയോഗിക്കുക. നിര്‍ഭയ് മിസൈലുകള്‍ക്കു പുറമെ കഠിനമായ തണുപ്പു കാലത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ടാങ്കറുകളും യുദ്ധ വാഹനങ്ങളും ഇന്ത്യന്‍ സൈനികര്‍ സജ്ജീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →