2 രൂപ ഇല്ലാതിരുന്ന തന്റെ ബാല്യത്തെ കുറിച്ച് വിവരിച്ച് അമിതാഭ് ബച്ചന്‍

മുബൈ: കോന്‍ ബനേഗാ ക്രോര്‍പതി എന്ന പരിപാടിക്കിടെ 2 രൂപ ഇല്ലാതിരുന്ന തന്റെ ബാല്യത്തെ കുറിച്ച് വിവരിച്ച് അമിതാഭ് ബച്ചന്‍. കുട്ടിക്കാലത്ത് ക്രിക്കറ്റ് പ്രേമിയായിരുന്നു താനെന്നും എന്നാല്‍ സ്‌കൂള്‍ ക്രിക്കറ്റ് ടീമില്‍ ചേരാന്‍ രണ്ട് രൂപ ഇല്ലാത്തതിനാല്‍ ആ ആഗ്രഹം സാധിച്ചില്ലെന്നും അദ്ദേഹം പരിപാടിക്കെത്തിയ മത്സസരാര്‍ത്ഥിയോട് പറഞ്ഞു. ലഘുഭക്ഷം വാങ്ങാന്‍ എഴ് രൂപ തികച്ചില്ലാത്ത തന്റെ ഓര്‍മ്മയാണ് ജയ് കുറുക്ഷേത്ര എന്ന മത്സരാര്‍ത്ഥി അമിതാഭിനോട് പറഞ്ഞത്. 7 രൂപയുടെ കടി വാങ്ങാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും 5 രൂപ മാത്രമേ അമ്മയ്ക്ക് നല്‍കാന്‍ കഴിവുള്ളൂ എന്നായിരുന്നു, ജയ് പറഞ്ഞത്. ഇതിന് മറുപടിയായാണ് അമിതാഭ് തന്റെ ബാല്യകാലം വിവരിച്ചത്.

തനിക്ക് രണ്ട് രൂപ തരാനായി അമ്മ താജി ബച്ചന്റെ കയ്യില്‍ അതില്ലായിരുന്നെന്നും ബിഗ് ബി പങ്കുവെച്ചു. രണ്ട് രൂപയുടെ പ്രാധാന്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു-അമിതാഭ് ബച്ചന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →