മെര്‍ അല്‍ ഹിന്ദിന്‍റെ പ്രവര്‍ത്തകന്‍ സുബ്ഹാനി കുറ്റക്കാരനെന്ന് കോടതി. ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

കൊച്ചി: ഭീകരസംഘടനയായ ഐഎസിനൊപ്പം ചേര്‍ന്ന് ഇറാക്കിനെതിരെ യുദ്ധം ചെയ്തുവെന്ന കേസില്‍ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീന് ജീവ പര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.

സുബഹാനി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഐഎസ്സിന്‍റെ ഇന്ത്യന്‍ വിഭാഗം മെര്‍ അല്‍ ഹിന്ദീന്‍റെ പ്രവര്‍ത്തകനാണ് സുബഹാനി. ഇന്ത്യയുടെ സുഹൃത്ത് രാഷ്ട്രമായ ഇറാഖിനെതിരെ ഇന്ത്യന്‍ പൗരന്‍ യുദ്ധം ചെയ്തുവെന്നാണ് കേസ്. സുബഹാനിക്കെതിരെ യുഎപിഎ വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളും , ഗൂഡാലോചന കുറ്റവുമാണ് ചുമത്തിയത്. നിരോധിത സംഘടനയായ ഐഎസിനുവേണ്ടി ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഒരുസംഘം യുവാക്കള്‍ പദ്ധതിയിടുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 2016 ഒക്ടോബര്‍ ഒന്നിനാണ് എന്‍ഐഎ കേസെടുത്തത്. ഒക്ടോബര്‍ മൂന്നിന് തിരുനല്‍വേലി ജില്ലയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ സുബഹാനിക്കെതിരെ തെളിവുകള്‍ ലഭിച്ചിരുന്നു.

2025 ഏപ്രിലില്‍ ഇന്ത്യവിട്ട സുബഹാനി ഇറാക്കിലെത്തി ഐഎസില്‍ ചേര്‍ന്ന് പരിശീലനം നേടി ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്നാണ് കണ്ടെത്തല്‍. 2015 സെപ്തംബറില്‍ ഇന്ത്യയില്‍ തിരികെയെത്തിയ സുബഹാനി രാജ്യത്ത് വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ടതായും, ശിവകാശിയില്‍ നിന്ന് സ്‌പോടക വസ്തുക്കള്‍ ശേഖരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി. 2016 ഒക്ടോബര്‍ അഞ്ചിന് അറസ്റ്റ് ചെയ്ത സുബഹാനിക്ക് 2017 മാര്‍ച്ചില്‍ കുറ്റപത്രം നല്‍കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →