റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാറ്റിംഗ് മറന്ന് കോഹ്ലി , ഫോം കണ്ടെത്താനാകാതെ ഇന്ത്യൻ സൂപ്പർ താരം

September 29, 2020 - 7:56 am

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ വിരാട് കോഹ്ലിയുടെ മോശം ഫോമിന് മാറ്റമില്ല. ബാറ്റിംഗ് മറന്ന നിലയിലാണ് താരത്തിൻ്റെ ഇതുവരെയുള്ള പ്രകടനങ്ങളെല്ലാം. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡിനുടമയായ കോലി യുഎഇയിലെ മൈതാനങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ രണ്ട് മത്സരങ്ങളും നിരാശപ്പെടുത്തിയ കോഹ്ലി മുംബൈക്കെതിരേ ശക്തമായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കി വെറും 3 റണ്‍സിനാണ് പുറത്തായത്. ടി20 ഫോര്‍മാറ്റില്‍ ഓരോ പന്തും വിലപ്പെട്ടതാണെന്നിരിക്കെ 11 പന്തുകള്‍ നഷ്ടപ്പെടുത്തിയാണ് താരം 3 റൺസ് നേടിയത് .

സമീപകാലത്തായി കോഹ്ലി മികച്ച ഫോമിലല്ല. ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ ഉള്‍പ്പെടെ തീര്‍ത്തും നിരാശപ്പെടുത്തിയ കോഹ്ലി മോശം ഫോം തുടരുകയാണ്. 2020ലെ കോഹ്ലിയുടെ ബാറ്റിങ് കണക്കുകള്‍ പരിശോധിച്ചാല്‍ നാല് ടെസ്റ്റില്‍ നിന്ന് വെറും 38 റണ്‍സാണ് കോഹ്ലി നേടിയത്. നാല് ടെസ്റ്റില്‍ നേരിട്ടതും വെറും 95 പന്തുകളും. 2020ല്‍ ആറ് ഏകദിനം കളിച്ച കോലി 43 ശരാശരിയില്‍ 281 റണ്‍സും 6 ടി20യില്‍ നിന്ന് 32.2 ശരാശരിയില്‍ 161 റണ്‍സുമാണ് കോഹ്ലി നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *