ചെങ്ങന്നൂര്‍: പൂജരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റിലായി. വയനാട് പപ്പയനാട് വെളളമുണ്ട സേദേശി ഫൈസലാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ പൂജാരിയെന്ന വ്യാജേന വൈശാല്‍ എന്ന പേരില്‍ ഭരണിക്കാവിലെ സുഹൃത്തിന്‍റെ വീട്ടില്‍ താമസിക്കുകയായിരുന്നു ഇയാള്‍.
ഇതിനിടെ ഇയാള്‍ ചെങ്ങന്നൂര്‍ ആലായിലെ ഒരു വീട്ടില്‍ താമസിച്ച് ജോലി ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. വയനാട്ടില്‍ നിരവധി പേരില്‍ നിന്ന് പണം കടം വാങ്ങിയശേഷം അവിടെ നിന്ന് മുങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.