അമേരിക്കയില്‍ ടാപ്പ് വെള്ളത്തില്‍ തലച്ചോര്‍ തിന്നുന്ന ബാക്ടീരിയയുടെ സാന്നിധ്യം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നഗരത്തിലെ ടാപ്പ് വെള്ളത്തില്‍ തലച്ചോര്‍ തിന്നുന്ന അമീബ എന്നു വിശേഷണമുള്ള നീഗ്ലേറിയ ഫൗളേറി കണ്ടെത്തി.യുഎസിലെ ടെക്‌സസിലെ തടാകത്തിലെ ജലത്തിലാണ് അമീബയുടെ സാന്നിധ്യം കണ്ടെത്തിയതെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ടാപ്പ് വെള്ളം തിളപ്പിച്ച് കുടിക്കണമെന്നും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമീബ മൂക്കിലൂടെയാണ് തലച്ചോറിലേക്കും സ്‌പൈനല്‍ കോഡിലേക്കുമെത്തുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു. 24 മണിക്കൂര്‍കൊണ്ടാണ് തലച്ചോറില്‍ കടക്കുന്ന ബാക്ടീരിയ വ്യാപിക്കുന്നത്. മൂക്കിലൂടെ ട്രൈജമിനല്‍ നാഡി വഴി കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് എത്തുകയാണു ചെയ്യുന്നതെന്ന് ഓസ്‌ട്രേലിയയിലെ ഗ്രിഫിത് സര്‍വകലാശാലാ പ്രഫസര്‍ ബെക്ഹാം പറഞ്ഞു. പ്രമേഹരോഗികള്‍, വൃക്കരോഗികള്‍, അമിത മദ്യപാനികള്‍ എന്നിവരെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുക.

ഒഴുക്കുകുറഞ്ഞതോ കെട്ടിക്കിടക്കുന്നതോ ആയ ജലാശയങ്ങളില്‍ ഇറങ്ങുമ്പോഴോ ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലെ വെള്ളം ഉപയോഗിക്കുമ്പോഴോ ശരീരത്തില്‍ അമീബ കടക്കാം. നേരിട്ട് വെയിലേല്‍ക്കുന്ന ജലാശയമായാല്‍പോലും 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടു താങ്ങാന്‍ ഈ അമീബയ്ക്കു കഴിയുംനാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നതു വഴി മരണം സംഭവിക്കാം. കടുത്ത പനി, തലവേദന, വയറുവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് കഴുത്തുവേദനയും മാനസികാസ്വാസ്ഥ്യവും അപസ്മാര ലക്ഷണങ്ങളും കാണിക്കാം. ജലാശയങ്ങളില്‍ സാധാരണ കാണാറുള്ള അമീബയാണെങ്കിലും അപൂര്‍വമായാണ് മെനിഞ്ചൈറ്റിസിനു കാരണമാകുന്നത്.കുളിക്കുമ്പോഴോ നീന്തുമ്പോഴോ മൂക്കിലൂടെയാവും ഇത് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുക. മറ്റു മെനിഞ്ചൈറ്റിസ് രോഗങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ തലച്ചോറില്‍ നാശം വരുത്തുന്നതാണ് അമീബിക് മെനിഞ്ചൈറ്റിസ്. രാജ്യത്താകെ തന്നെ പത്തോളം പേര്‍ക്ക് മാത്രമാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളുവെന്നാണ് വിവരം.മൂക്കിനുള്ളിലൂടെ ശരീരത്തിലെത്തുന്ന അമീബ നേരെ മസ്തിഷ്‌കത്തിലേക്കാണ് പ്രവേശിക്കുക. തലച്ചോറിനുള്ളില്‍ മണം അറിയാനുള്ള ഞരമ്പിലാവും ഇവയുടെ സാന്നിധ്യമുണ്ടാവാറ്. തലച്ചോറില്‍ സംവേദനത്തിനുപയോഗിക്കുന്ന രാസ വസ്തുക്കളാണ് ഇവയുടെ ഭക്ഷണം. ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെന്നാണ് വിദഗ്ധാഭിപ്രായം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →