മയക്കുമരുന്ന് കേസിൽ എൻ സി ബി സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യാൻ നീക്കം

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ബോളിവുഡ് സിനിമ സംവിധായകൻ കരൺ ജോഹറിനെ ചോദ്യം ചെയ്യാൻ നീക്കം.

എൻ.സി.ബി ചോദ്യം ചെയ്ത ബോളിവുഡ് സൂപ്പർ താരങ്ങളായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ, രാകുൽ പ്രീത് എന്നിവ൪ക്ക് പുറമെയാണ് ബോളിവുഡിലെ പ്രമുഖ നി൪മാതാവും സംവിധായകനുമായ കരൺ ജോഹറിനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. നേരത്തെ നടി റിയ ചക്രവർത്തിയെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ദീപിക, മാനേജർ കരിഷ്മ പ്രകാശ്, ശ്രദ്ധ കപൂ൪ എന്നിവരെ ആറ് മണിക്കൂറും, സാറ അലി ഖാനെ നാല് മണിക്കൂറുമാണ് എൻസിബി ഇന്നലെ ചോദ്യം ചെയ്തതും. ആരുടെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്താൻ എൻ.സി.ബിക്കായിട്ടില്ല.

ഇതിനിടെ മയക്കുമരുന്ന് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി ഇതിനിടെ കോൺഗ്രസ് രംഗത്തെത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ ബി.ജെ.പിയുമായും മോദിയുമായും അടുത്ത ബന്ധമുള്ളവരാണെന്നും കോൺഗ്രസ് നേതാവ് അധിർ രജ്ഞൻ ചൗദരി ആരോപിച്ചു. കേസില്‍ മാധ്യമ വിചാരണ തടയണമെന്നാവശ്യപ്പെട്ട് നടി രാകുൽ പ്രീത് ഡൽഹി ഹൈകോടതിയെ സമീപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →