റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ഫേസ്ബുക്കിൽ ആഹ്വാനം; മൂന്നു പേർ അറസ്റ്റിൽ

September 26, 2020 - 1:09 pm

കൊച്ചി: കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത മൂന്ന് പേരെ 25-9 -2020 വെള്ളിയാഴ്ച എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം തിരൂരങ്ങാടി, തെന്നല,വാളക്കുളം മുഹമ്മദ് റഫീഖ് (42), കണ്ണൂര്‍ തളിപ്പറമ്ബ് തൃച്ചംബരം ചാത്തനാട്ട് വീട്ടില്‍ വര്‍ഗീസ് ജോസഫ് (68), തൃശ്ശൂര്‍ ചാഴൂര്‍ ചേന്നംകുളം വീട്ടില്‍ വിനോദ് മാധവന്‍( 55) എന്നിവരാണ് അറസ്റ്റിലായത്.

ഫേസ്ബുക്ക് പേജിലൂടെ സര്‍ക്കാരിന്റെ കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും വീഡിയോകളും ചിത്രങ്ങളും മെസേജുകളും പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. മുഹമ്മദ് അഷ്റഫ് എന്നയാളുടെ ഫേസ് ബുക്ക് പേജാണ് പോലീസ് കണ്ടെത്തിയത്.

2020 സെപ്റ്റംബര്‍ 18ന് എറണാകുളം ഹൈക്കോര്‍ട്ട് ജംക് ഷനില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

‘പെരുമ്പാവൂര്‍ സ്വദേശി റഫീഖ് അഡ്മിന്‍ ആയ വാട്സാപ്പ് കൂട്ടായ്മയിലൂടെയും പ്രതികള്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും, ഒത്തുചേര്‍ന്നു പ്രതിഷേധിക്കുന്നതിന് ആഹ്വാനവും നല്‍കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൂട്ടായ്മയെക്കുറിച്ച്‌ വിവരം ലഭിച്ചത്.

വാട്സ്‌ആപ്പ് കൂട്ടായ്മയിലെ മുഴുവന്‍ അംഗങ്ങളെയും കുറിച്ച്‌ വിവര ശേഖരണം നടത്തി അന്വേഷിക്കുകയാണ്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കി. എറണാകുളം എ സി പി കെ ലാല്‍ജി, കണ്‍ട്രോള്‍റൂം എ സിപി എസ് ടി സുരേഷ് കുമാര്‍, എന്നിവരുടെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ് വി ജയശങ്കര്‍, എസ് ഐ മാരായ തോമസ് കെ എക്സ്, അരുള്‍ എസ് ടി, എസ് സി പി ഒ മാരായ ജാക്സണ്‍, അനീഷ് ഇഗ്നേഷ്യസ്, രാകേഷ്, മാത്യൂ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *