ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയക്ക്‌ കോവിഡിനൊപ്പം ടെങ്കിപ്പനിയും

ന്യൂ ഡല്‍ഹി: ഡെല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയയ്‌ക്ക്‌ കോവിഡിനൊപ്പം ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 2020 സെപ്‌തംബര്‍ 14-നാണ്‌ അദ്ദേഹത്തിന്‌ കോവിഡ്‌ സ്ഥിരീകരിച്ചത്. ‌ അതേ തുടര്‍ന്ന്‌ ഔദ്യാഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗവിവരം അദ്ദേഹം തന്നെയാണ്‌ ട്വിറ്ററില്‍ പങ്കുവച്ചത്‌.

അതിനിടെ പനി ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്‌ എന്നിവ അനുഭവപ്പെട്ടതിനേ തുടര്‍ന്ന്‌ 23.9.2020 അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പരിശോധനയില്‍ കോവിഡിനൊപ്പം ഡെങ്കിപ്പനിയും സ്ഥിരീകരിക്കുകയായിരുന്നു.

ജയപ്രകാശ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്‍റെ രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ അളവില്‍ കുറവുളളതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്‌. ആശുപത്രി അധികൃതരെ ഉദ്ധരിച്ച്‌ എന്‍ഡിടിവി ആണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →