തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ വ്യവസായിയുടെ കാറിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് പോയത് നാണക്കേടുണ്ടാക്കിയെന്ന് സി.പി.ഐ നിർവ്വാഹക സമിതി യോഗത്തിൽ വിമർശനം. എൻ.ഐ.എ ചോദ്യം ചെയ്യലിന് പുലർച്ചെ പോയതിലും യോഗം വിമർശിച്ചു.
മന്ത്രി എന്ന നിലയിൽ ജലീൽ പക്വത കാട്ടിയില്ലെന്നും സി പി ഐ യോഗം കുറ്റപ്പെടുത്തി.കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിക്കാനുള്ള മനസ് ജലീലിന് ഉണ്ടായില്ലെന്നും യോഗം ചർച്ച ചെയ്തു.

