തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്കു ശേഷം മന്ത്രി കെ. ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ സമരങ്ങൾ സംസ്ഥാനത്ത് വീണ്ടും സജീവമായി.
കൊല്ലത്തും കോട്ടയത്തും കണ്ണൂരും പൊലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. കെ എസ് യു, മഹിളാ മോർച്ച , യുവമോർച്ച , എ ബി വി പി പ്രവർത്തകരാണ് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടത്തിയത്. കണ്ണൂരിൽ ജലപീരങ്കി പ്രയോഗത്തിനിടെ മഹിളാ മോർച്ചാ പ്രവർത്തകർക്ക് പരിക്കേറ്റു. തൃശൂരിൽ ജലപീരങ്കി പ്രയോഗത്തിനിടെ കെ.എസ്.യു പ്രവർത്തകനും പരിക്കേറ്റു.