ന്യൂയോര്‍ക്ക്: ഉപയോക്താക്കള്‍ക്ക് ഒരേസമയം നാല് ഉപകരണങ്ങളില്‍ ഒരേ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന ഒരു ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്സ് ആപ് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ ഉടന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുമെന്നാണ് വിവരം. ഒന്നിലധികം ഉപകരണങ്ങളിലുടനീളം വൈഫൈ കണക്റ്റിവിറ്റി ഡേറ്റ സമന്വയിപ്പിക്കുകയാണ് ഇതിനായി ചെയ്യേണ്ടതെന്നാണ് വിവരം.നിലവില്‍ ഒരു പിസിയില്‍ നിന്നു വാട്സാപ് വെബ് വഴിയും സ്മാര്‍ട് ഫോണിലൂടെയും ഒരേസമയം ഒരേ വാട്സാപ് അക്കൗണ്ട് ആക്സസ് ചെയ്യാന്‍ കഴിയും. എന്നാല്‍, പുതിയ ഫീച്ചര്‍ വരുമ്പോള്‍ എല്ലാ ഡിവൈസുകളിലൂടെയും ഒരേസമയം പ്രവര്‍ത്തിപ്പിക്കാനാകും.പുതിയ കാലത്ത് രണ്ടില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പല ഉപഭോക്താക്കളും. ഇതിനാലാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പ്രത്യേകതയുള്ളതാകുന്നതും.
നേരത്തേ, ഓരോ തീയതിയിലേയും ചാറ്റുകള്‍ സെര്‍ച്ച് ചെയ്യാനുള്ള ഓപ്ഷന് വാട്സ്ആപ്പ് അവതരിപ്പിക്കുന്നതായി വാര്‍ത്ത വന്നിരുന്നു. ജോലി സ്ഥലങ്ങളിലടക്കം കൂടുതല്‍ സമയം വാട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ സഹായകമാകും. ഐഒഎസ് വെര്‍ഷനില്‍ ഇത് വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി ഫീച്ചര്‍ അവതരിപ്പിക്കുമ്പോള്‍ ഇത് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ കൂടി ലഭ്യമാകും.



