റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഹ പ്രവര്‍ത്തകനുമായി ബന്ധമുണ്ടെന്ന സംശയം , ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

September 22, 2020 - 11:44 am

കന്യാകുമാരി: കന്യാകുമാരിയില്‍ ഭാര്യയെ  തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഭാര്യക്ക് ഓഫീസിലെ  സഹപ്രവര്‍ത്ത കനുമായി ബന്ധമുണ്ടെന്നുളള സംശയത്തെ തുടര്‍ന്നാണ് സംഭവം. കന്യാകുമാരി ഇരണിയില്‍ കോടതിയിലെ ജീവനക്കാരിയായ ബെപ്പസിക്ക്  ഓഫീസിലെ യുവാവുമായി അടുപ്പമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവ് സുരേഷ് രാജന്‍ കൊല്ലാന്‍ ശ്രമിച്ചത്.വീട് അകത്തുനിന്നും പൂട്ടി യുവതിയെ കസേരയില്‍ കെട്ടിയിട്ടാണ്  തീകൊളുത്താന്‍ ശ്രമിച്ചത്.

യൂവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയും പോലീസും നാട്ടുകാരും  ചേര്‍ന്ന്  വാതില്‍  ചവിച്ചി പൊളിച്ച് യുവതിയെ രക്ഷിക്കുകയുമായിരുന്നു. പോലീസ് അകത്ത് കയറിയപ്പോള്‍ കത്തി  കാണിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ച സുരേഷിനെ  നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. 

പോലീസെത്തിയപ്പോഴും രക്ഷകരാണെന്നറിയാതെ യുവതി അലറി കരയുകയായിരുന്നു. കയ്യും കാലും കസേരയില്‍ ചേര്‍ത്ത് കെട്ടി വായില്‍ തുണിതിരുകി കയറ്റിയിരുന്ന ബെപ്പസിയുടെ ശരീരം മുഴുവന്‍ പെട്രോള്‍ ഒഴിച്ച നിലയിലായിരുന്നു. യുവതിയെ രക്ഷിച്ചെടുത്ത നാട്ടുകാരും പോലീയും ചേര്‍ന്ന് ബെപ്പസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മാനസീകമായി  ബുദ്ധിമുട്ടിലായ യുവതിക്ക്  കൗണ്‍സിലിംഗിനും ഏര്‍പ്പാടാക്കി. 

സുരേഷിന്‍റെ അമ്മയും മകളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ക്രൂര മര്‍ദ്ദനം. വലിയ ശബ്ദത്തോടെ ടിവി വച്ചിരുന്നു . ടിവിയുടേയും യുവതിയുടെ കരച്ചിലിന്‍റെയും  ശബ്ദം കേട്ട് സംശയം തോന്നി നാട്ടുകാരാണ് കുളച്ചല്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തിയപ്പോഴാണ്   വീട് അകത്തുനിന്നും പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഒരു നിമഷം വൈകി പോയിരുന്നെങ്കില്‍ ബെപ്പസിയെ ഭര്‍ത്താവ് തീകൊളുത്തുമായിരുന്നു.  കൊലപാതക ശ്രമം ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുളള വകുപ്പുകളില്‍ സുരേഷിനെതിരെ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *