ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ പുത്തൻ കാർഷിക ബില്ലുകളിലൂടെ രാജ്യത്ത് വരാൻ പോകുന്നത് കുത്തകകൾക്കു വേണ്ടിയുള്ള കൃഷിയും അന്തകവിത്തുകളുമാണെന്ന് പരിസ്ഥിതി -സാമൂഹിക പ്രവർത്തക മേധാ പട്കർ.
കോർപ്പറേറ്റുകൾക്കായുള്ള കൃഷിയാണ് ഇനി രാജ്യത്ത് നടക്കാൻ പോകുന്നത്. നമ്മുടെ കൃഷിയിടങ്ങളിൽ എന്ത്, എങ്ങനെ, എത്രത്തോളം കൃഷി ചെയ്യണമെന്ന് കോർപ്പറേറ്റുകൾ തീരുമാനിക്കും. ചെറുകിട കൃഷി മാത്രമല്ല ചെറുകിട കർഷകരാൽ സംരക്ഷിക്കപ്പെട്ട നൂറുകണക്കിന് തദ്ദേശീയ വിത്തിനങ്ങളും ഓർമ മാത്രമാകാൻ പോകുകയാണ്. ജനിതക മാറ്റം വരുത്തിയ അന്തക വിത്തുകളാണ് നമ്മുടെ കൃഷിയിടങ്ങളിൽ വിതയ്ക്കപ്പെടാൻ പോകുന്നത്. കാർഷിക ബില്ലുകൾക്കെതിരായ സമരം കർഷകരുടെ മാത്രം ആവശ്യമല്ലെന്നും അത് എല്ലാ മനുഷ്യരുടെയും കടമയാണെന്നും മേധാ പട്കർ പറഞ്ഞു.

