കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി പിടിയില്‍

കണ്ണൂർ: കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകത്തിൽ ആർഎസ്എസ് പ്രവർത്തകരായ റിഷിൽ (24) അമൽരാജ് (22) എന്നിവർ പിടിയിലായി. രണ്ടുപേരും ചൂണ്ട സ്വദേശികളാണ്. രണ്ടു പേർക്കും കൊലപാതകത്തില്‍ നേരിട്ടും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ഇതോടെ പിടിയിലായവർ അഞ്ചായി .

2020 സെപ്റ്റംബർ എട്ടിനാണ് എസ്ഡിപിഐ പ്രവർത്തകനായ സലാഹുദ്ദീനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ചിറ്റാരിപ്പറമ്പ് ചൂണ്ടയിൽ വെച്ചാണ് സംഭവം. 2018 ജനുവരിയിൽ എബിവിപി പ്രവർത്തകനായ ശ്യാമപ്രസാദിന് വധിച്ച കേസിൽ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ . ഈ കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സലാഹുദ്ദീനെ കാറിൽ പോകവേ തടഞ്ഞുനിർത്തിയാണ് വെട്ടിക്കൊന്നത്.

Share
അഭിപ്രായം എഴുതാം