ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഡാന്‍സര്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് കിഷോറിനെ പിടികൂടിയതെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ അറിയിച്ചു. കിഷോര്‍ മുംബൈയില്‍ നിന്നും മംഗളൂരുവിലേക്ക് വന്‍തോതില്‍ ലഹരി മരുന്ന് കടത്തിയതായി സിസിബി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മംഗളൂരുവില്‍ നിന്ന് സെന്‍ട്രല്‍ ക്രൈം (സിസിവി) അന്വേഷണ സംഘമാണ് കിഷോറിനെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ് ആക്ട് പ്രകാരം എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു.
ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഡാന്‍സര്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍
