രണ്ടാം വയസിൽ തട്ടിക്കൊണ്ടു പോകപ്പെട്ട മകനെ തിരിച്ചു കിട്ടിയത് നാൽപതാം വയസ്സിൽ

ബീംജിംഗ്: രണ്ടാം വയസിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ മാതാപിതാക്കൾക്ക് തിരിച്ചു കിട്ടിയത് 38 വർഷത്തിനു ശേഷം . സംഭവം നടന്നത് ചൈനയിലാണ്. 1982 ലാണ് ജിൻ ഷുയി എന്ന രണ്ടു വയസ്സുകാരനായ കുട്ടിയെ അജ്ഞാർ തട്ടിക്കൊണ്ടു പോയത്. ഇന്ന് മാതാപിതാക്കളെ തിരിച്ചു കിട്ടിയപ്പോൾ അവന് 40 വയസ്സുണ്ട്. ഡി.എൻ. എ പരിശോധന നടത്തി പൊലീസ് ആള് മാറിയില്ല എന്ന് ഉറപ്പു വരുത്തിയിട്ടും ഉണ്ട്.

പുനസമാഗമ വേളയിൽ ജിൻ ഷുയി മാതാപിതാക്കളെ ആലിംഗനം ചെയ്യുകയും കരയുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →