പ്രോട്ടോകോൾ ലംഘനം: സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ്

കൊച്ചി : പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് യുഎഇ കോൺസുലേറ്റിൽ നിന്ന് ഈന്തപ്പഴവും ഖുർആനും കൈപ്പറ്റിയതിൽ സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു.

ടാക്സ് അടക്കം ഇല്ലാതെ നയതന്ത്രപ്രതിനിധികളുടെ സ്വകാര്യചാനൽ വഴി സംസ്ഥാന സർക്കാർ ഈന്തപ്പഴവും ഖുർആനും കൈപ്പറ്റി. ഇതിലൂടെ കസ്റ്റംസ് ആക്ട് ആണ് ലംഘിച്ചത്. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ മറ്റു രാജ്യങ്ങളിൽ നിന്നും സാധനങ്ങൾ കൈമാറിയത് കസ്റ്റംസ് ആക്ടിലെ പ്രത്യേക നിയമങ്ങൾ, കള്ളപ്പണ നിരോധന നിയമം, വിദേശ സംഭാവന നിയന്ത്രണ ചട്ടം എന്നിവയുടെ നഗ്നമായ ലംഘനമാണെന്ന് കസ്റ്റംസ് പറഞ്ഞു.

മതഗ്രന്ഥം വിതരണം ചെയ്ത ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കോണ്‍സുലേറ്റിന് വ്യക്തിപരമായ ഉപയോഗത്തിനല്ലാതെ മതഗ്രന്ഥങ്ങള്‍ നയതതന്ത്രബാഗിലൂടെ കൊണ്ടു വരാന്‍ പാടില്ല. കൊണ്ടു വന്ന ഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് പ്രോട്ടോക്കോള്‍ ലംഘനമാണ്.

Share
അഭിപ്രായം എഴുതാം