ബീജിംഗ്: വടക്കുപടിഞ്ഞാറൻ ചൈനയിൽ സർക്കാർ ഉടമസ്ഥതയിലുള്ള വാക്സിൻ ലാബിൽ നിന്നും ചോർച്ച ഉണ്ടായതിനെ തുടർന്ന് ആയിരക്കണക്കിന് പേർക്ക് ബാക്ടീരിയ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട് . ലാൻസൂ നഗരത്തിലെ ആനിമൽ ഹസ്ബൻഡറി ലാൻസൂ ബയോ ഫാർമസ്യുട്ടിക്കൽ പ്ലാന്റിലെ വാക്സിൻ ലാബിൽ നിന്നാണ് ചോർച്ച ഉണ്ടായത്. നഗരത്തിലെ ജനസംഖ്യ 2.9 ദശലക്ഷമാണ്. ലാബിൽ നിന്നും ചോർന്ന ബാക്ടീരിയ പകർത്തുന്ന ബ്രൂസെലോസിസ് രോഗമാണ് 3245 പേർക്ക് സ്ഥിരീകരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പനി, സന്ധിവേദന, തലവേദന, പേശിവേദന, തളർച്ച തുടങ്ങിയവയാണ് ലക്ഷണം. ആരും ഇതുവരെ മരണപ്പെട്ടിട്ടില്ല.
ബാക്ടീരിയ മൃഗങ്ങളിൽ നിന്നോ അവയുടെ ഉൽപ്പന്നങ്ങളിൽ നിന്നു ആണ് മനുഷ്യരിലേക്ക് രോഗം പടരുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നതിന് തെളിവില്ല എന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. മാൾട്ട ഫീവർ, മെഡിറ്ററേനിയൻ ഫീവർ എന്ന പേരിലും ഈ അസുഖം അറിയപ്പെടുന്നു ചിലർക്ക് ഏറെനാൾ നീണ്ടുനിൽക്കാം. ചിലർക്ക് വിട്ടുമാറാത്ത ആവർത്തിച്ചു വരുന്നത് ആവാം. ചില അവയവങ്ങളിൽ വീക്കവും ഉണ്ടാകാം.
മൃഗങ്ങൾക്കുള്ള ബ്രൂസെല്ല വാക്സിനുകൾ നിർമ്മിക്കുന്ന ബയോ ഫാർമസ്യൂട്ടിക്കൽ പ്ലാന്റില്‍ നിന്നാണ് ചോർച്ച ഉണ്ടായിരിക്കുന്നത്. കാലാവധി കഴിഞ്ഞ അണുനാശിനികൾ ഉപയോഗിച്ചതിനാൽ കഴിഞ്ഞമാസം കഴിഞ്ഞവർഷം ജൂലൈ മുതൽ ഓഗസ്റ്റ് വരെയും ഈ സ്റ്റാൻഡിൽനിന്ന് ബാക്ടീരിയൽ പുറത്തുകടന്നിരുന്നു. അന്ന് ലയൺസ് വില വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 200 പേരെയാണ് രോഗം ബാധിച്ചിരുന്നത്.
സംഭവത്തിൽ ഇതിൽ ബയോ ഫാർമക്യൂട്ടിക്കല്‍സ് ലാബിന്റെ വാക്സിന്‍ നിർമിക്കാനുള്ള ലൈസൻസ് അധികൃതർ റദ്ദാക്കി. രോഗബാധിതർക്ക് നഷ്ടപരിഹാരത്തുക അടുത്ത മാസം മുതൽ നൽകുവാൻ ആരംഭിക്കും. 11 ആശുപത്രികളിൽ രോഗം ബാധിച്ചവർക്ക് സൗജന്യ ചികിത്സയും ഏർപ്പെടുത്തിയിട്ടുണ്ട്.