റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യലഹരിയില്‍ നിരന്തര മർദ്ദനം: അമ്മയെ കൗമാരക്കാരായ ആണ്‍മക്കള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു

September 18, 2020 - 11:08 am

ഭൂവനേശ്വര്‍: മദ്യലഹരിയില്‍ മക്കളെ നിരന്തരം മര്‍ദ്ദിച്ചിരുന്ന അമ്മയെ കൗമാരക്കാരായ ആണ്‍മക്കള്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഭുവനേശ്വരിലാണ് മക്കളുടെ അടിയേറ്റ് 40 കാരിയായ യുവതി കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി കുടിച്ച് ബോധം കെട്ട് വീട്ടിലെത്തിയ അമ്മ കുട്ടികളെ മര്‍ദ്ദിക്കുകയായിരുന്നു. സഹികെട്ട മക്കള്‍ ഒരു പോളിത്തീന്‍ കവര്‍ മുഖത്ത് ചുറ്റി അമ്മയെ ശ്വാസം മുട്ടിക്കുകയും ഇരുമ്പുവടിയെടുത്ത് അടിച്ചു വീഴ്ത്തുകയും ചെയ്തു. താമസിക്കാതെ മരിച്ചു. പേടിച്ച കുട്ടികള്‍ അമ്മയെ കുളിമുറിയിലേക്ക് മാറ്റി വാതില്‍ പുറത്തുനിന്ന് പൂട്ടി വളര്‍ത്തുനായയുമായി പുറത്തുപോയി.

തിരിച്ചെത്തിയ മക്കള്‍ അപാര്‍ട്ട്മെന്റിന്റെ വാച്ച്മാനോട് അമ്മയെ ആരോ ആക്രമിച്ചുവെന്ന് കള്ളം പറയുകയും ചെയ്തു. തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പാണ് അമ്മയോടൊപ്പം കുട്ടികള്‍ ഈ അപ്പാര്‍ട്ട്മെന്റിലെത്തിയത്. സ്ഥിരമായി കുടിച്ച് വീട്ടിലെത്തുന്ന അമ്മ മക്കളെ നിരന്തരം മര്‍ദ്ദിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *