ന്യൂഡൽഹി : ഇന്ത്യ തനതായി വികസിപ്പിച്ച രണ്ട് കോവിഡ് വാക്സിനുകളുടെയും പരീക്ഷണങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. ആരോഗ്യകാര്യ മന്ത്രി അശ്വിനി കുമാർ ചൗബേയാണ് ഒരു ചോദ്യത്തിന് മറുപടിയായി രാജ്യസഭയെ ഇക്കാര്യമറിയിച്ചത്.
‘ 2 വാക്സിനുകളും ഒന്നാംഘട്ട പരീക്ഷണത്തെ അതിജീവിച്ച് രണ്ടാംഘട്ടത്തിലെ ക്ലിനിക്കൽ ട്രയലുകളിൽ ആണ് ഇപ്പോഴുള്ളത്. ഭാരത് ബയോടെക് ഇൻറർ നാഷണലും കേഡില ഹെൽത്ത് കെയർ ലിമിറ്റഡും ആണ് ഈ വാക്സിനുകൾ വികസിപ്പിച്ചത്. നല്ല പ്രതിരോധശേഷി സൃഷ്ടിക്കാൻ ഇവയ്ക്ക് കഴിവുണ്ട് എന്നാണ് പ്രാഥമികമായി തെളിഞ്ഞിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു .
റഷ്യൻ വാക്സിൻ പരീക്ഷണങ്ങളുമായി സഹകരിക്കുന്ന കാര്യം അവരുമായി ചർച്ച ചെയ്തു വരികയാണ്. ഒപ്പം സിറം ഇൻസ്റ്റിറ്റ്യൂട്ടും ഐസിഎംആറും ഓക്സ്ഫോർഡ് സർവകലാശാലയുടെ വാക്സിൻ പരീക്ഷണത്തിൻ്റെ ഭാഗമായും പ്രവർത്തിക്കുന്നുണ്ട് മന്ത്രി അറിയിച്ചു.

