മന്ത്രി കെടി ജലീലിനെ എന്‍ ഐ എ ചോദ്യം ചെയ്യാൻ ആരംഭിച്ചു.

കൊച്ചി : നയതന്ത്ര പാഴ്സൽ വഴി മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെടി ജലീലിനെ എന്ന ചോദ്യം ചെയ്തുവരുന്നു. നേരത്തെ തീരുമാനിച്ച പ്രകാരം 17-09-2020 വെള്ളിയാഴ്ച രാവിലെ ആറുമണിമുതൽ ആണ് നടപടി ആരംഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും എൻഫോഴ്സ്മെൻറ് ജലീലിനെ ചോദ്യം ചെയ്തിരുന്നു. എൻഫോഴ്സ്മെൻറ് കൊടുത്തിരുന്ന മൊഴി 16-09-2020 ബുധനാഴ്ച എൻ ഐ എ പരിശോധിച്ചിരുന്നു.

രണ്ട് സെറ്റ് ചോദ്യങ്ങളാണ് ചോദ്യം ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുള്ളത് എന്നാണ് എൻ ഐ എ വൃത്തങ്ങൾ അറിയിച്ചത്.

പ്രതികൾ നശിപ്പിച്ച മുഴുവൻ തെളിവുകളും വീണ്ടെടുത്തിരുന്നു. ഡിജിറ്റൽ തെളിവുകൾ നിരത്തി സ്വപ്നമായി സംസാരിച്ചതിന് കുറിച്ച് അന്വേഷിക്കും. പ്രോട്ടോകോൾ ലംഘനം നടത്തി സ്വർണക്കടത്തിന് ഒത്താശചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷും യുഎഇ കോൺസുലേറ്റ് ജനറൽലുമായുള്ള ബന്ധം എന്താണ് എന്നും ആരായും.

Share
അഭിപ്രായം എഴുതാം