കൊല്ലം: മിനിട്‌സ് തിരുത്തല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട കടപ്പാക്കട ഉപാസനാ ആശുപത്രിക്ക് സമീപത്തെ നഗരസഭാ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ സര്‍വ്വേ വിഭാഗം തഹ്‌സീല്‍ ദാര്‍ക്ക് കൈമാറി. നഗരസഭാ സൂപ്രണ്ടിംഗ് എഞ്ചിനീയറാണ് രേഖകള്‍ കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നരസഭയ്ക്ക് സൗജന്യമായി ലഭിച്ച ഭൂമി പോക്കുവരവ് ചെയ്ത് ലഭിക്കാനായിട്ടാണ് രേഖകള്‍ നല്‍കിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് നഗരസഭക്ക് കൈമാറിയ റെലിംഗ്വിഷ്‌മെന്‍റ് രേഖകള്‍ ,സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സൗജന്യമായി ഏറ്റെടുക്കുന്നത് സംബന്ധിച്ചുളള നഗരസഭയുടെ മിനിറ്റ്‌സ് എന്നിവയാണ് തഹസീല്‍ദാര്‍ മുമ്പാകെ ഹാജരാക്കിയത്. രേഖകള്‍ പരിശോധിച്ച് വരും ദിവസങ്ങളില്‍ താലൂക്ക് സര്‍വ്വേ വിഭാഗം പോക്കുവരവ് കാര്യത്തില്‍ തീരുമാനമെടുക്കും.
ഉപാസനാ ആശുപത്രിക്ക് സമീപമുളള ഭൂമിക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കാനുളള പദ്ധതി മിനിട്‌സ് തിരുത്തി അട്ടിമറിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നഗരസഭയില്‍ ഭൂമിയുടെ ഫയലുകള്‍ പരിശോധിച്ചപ്പോഴാണ് സൗജന്യമായി ലഭിച്ച ഭൂമിയുടെ പോക്കുവരവ് നടത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നഗരസഭാ സെക്രട്ടറി താലൂക്ക് സര്‍വ്വേ വിഭാഗത്തിന് അപേക്ഷ നല്‍കി.യത്.

